മനുഷ്യാവകാശ- അടിസ്ഥാന സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ബഹ്‌റൈന്‍ മുന്നില്‍  

മനാമ: മനുഷ്യാവകാശത്തി​​​െൻറ അടിസ്ഥാന സ്വാതന്ത്ര്യ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ മുന്നേറ്റം നടത്തിയതായി വിദേശകാര്യ സഹമന്ത്രി അബ്​ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര്‍ അദ്ദൂസരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന 21 ാമത് മനുഷ്യാവകാശ കോര്‍ഡിനേഷന്‍ ഉന്നത സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമദ് രാജാവി​​​െൻറ  പരിഷ്‌കരണ പദ്ധതി എല്ലാ മേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഭരണഘടനയും നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറും എല്ലാവരുടെയും മനുഷ്യാവകാശം ഉറപ്പുവരുത്തുന്നുണ്ടെന്നൂം അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നതാധികാര സമിതി അംഗങ്ങള്‍ പങ്കെടുത്തു. സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ അംഗങ്ങളെയും  അദ്ദേഹം അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ അന്താരാഷ്​ട്ര  പ്രമേയങ്ങളും നിര്‍ദേശങ്ങളും പിന്തുടരുന്നതിന് തീരുമാനിച്ചു. മനുഷ്യാവകാശ മേഖലയില്‍ കഴിഞ്ഞ കാലത്ത് ബഹ്‌റൈന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് മന്ത്രി വിശദമാക്കി.

അന്താരാഷ്​ട്ര തലത്തില്‍ യുവാക്കളെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി പ്രഖ്യാപിച്ച ഹമദ് രാജാവി​​​െൻറ പേരിലുള്ള പ്രത്യേക അവാര്‍ഡ് ഈ മേഖലയിലെ പ്രഥമ ചുവടുവെപ്പാണ്. യുവജന-ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​​െൻറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പ്രഖ്യാപിച്ച മത സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുള്ള ‘അന്താരാഷ്​ട്ര നയരേഖ’, ലോസ് ആഞ്ചൽസ് കേന്ദ്രമാക്കിയുള്ള കിങ് ഹമദ് അന്താരാഷ്​ട്ര  മതസംവാദ-സമാധാന സഹവര്‍ത്തിത്വ കേന്ദ്ര പ്രഖ്യാപനം, ഇറ്റലിയിലെ സാപിന്‍സ യൂണിവേഴ്‌സിറ്റിയില്‍ കിങ് ഹമദ് മതസംവാദ-സമാധാന സഹവര്‍ത്തിത്വ പഠന കേന്ദ്രം സ്ഥാപിക്കല്‍, മനുഷ്യാവകാശ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മൂന്നാമത് റിപ്പോര്‍ട്ട് പ്രസിദ്ധീകരണം എന്നിവ സുപ്രധാന ചുവടുവെപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്​ട്രീയവും മതപരവും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്‌റൈന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.