ഫ്രാൻസിസ്​ ജോസഫിനെ ബഹ്​റൈൻ മലയാളികൾ മറക്കുന്നതെങ്ങനെ..

മനാമ: ബഹ്​റൈനിലെ ആദ്യകാല സാമൂഹിക പ്രവർത്തകനും നാൽപ്പത്തിനാലു വർഷത്തോളം ബഹ്റൈൻ ഇന്ത്യൻ സമൂഹത്തിലെ നിറ സാന്നിധ്യവുമായിരുന്ന തിരുവനന്തപുരം മുട്ടട ആലപുരം ലൈനിൽ റോസ്​ ഹൗസിൽ ഫ്രാൻസിസ്​ ജോസഫി(71)​​​െൻറ മരണ വാർത്ത വേദനയോടെയാണ്​ പ്രവാസി സമൂഹം ശ്രവിച്ചത്​. കുളിമുറിയിൽ വീണു തലക്കു പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു.
ബഹ്റൈൻ അഹമ്മദ് മൻസൂർ അൽ ആഹ്​ലി കമ്പനിയിൽ കൺസ്​ട്രക്ഷൻ മാനേജരായി 1971ൽ ജോലിയിൽ പ്രവേശിച്ച ഫ്രാൻസിസ്​ പിന്നീട് ബഹ്റൈനിലെ കേരളാ കാത്തലിക് അസോസിയേഷൻ അടക്കം നിരവധി സംഘടനകളുടെ സ്​ഥാപകാംഗവും ഭാരവാഹിയുമായിരുന്നു.

ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, വേൾഡ് മലയാളി കൗൺസിൽ, കേരളാ ക്രിസ്​ത്യൻ എക്യൂമിനിക്കൽ കമ്മിറ്റി, കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ്​, സേക്രഡ് ഹാർട്ട് ചർച്ച് എന്നിവയിൽ വളരെ സജീവമായിരുന്നു. ആദ്യകാലങ്ങളിൽ ഇന്ത്യക്കാർ മരിച്ചുകഴിയുമ്പോൾ മൃതദേഹം നാട്ടിലയക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഏറ്റെടുത്തു ചെയ്യുകയും നിർധനരെ സഹായിക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുമായിരുന്നു. പിന്നീട് 2014 ൽ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്കു പോകുകയായിരുന്നു.

Tags:    
News Summary - bahrain fransis joseph-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.