മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ ഒന്നര മണിക്കൂർ വൈകി. ബഹ്റൈൻ സമയം വൈകീട്ട് 4.30നാണ് വിമാനം പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരുവനന്തപുരത്തുനിന്നുള്ള വിമാനം വൈകിയതിനാൽ ഇവിടെനിന്ന് പുറപ്പെടേണ്ട സമയം സമയം ആദ്യം 5.35ലേക്കു മാറ്റി നിശ്ചയിക്കുകയായിരുന്നു. ഒടുവിൽ 6.06നാണ് വിമാനം പുറപ്പെട്ടത്. 180 യാത്രക്കാരാണ് ഇൗ വിമാനത്തിൽ നാട്ടിലേക്കു പുറപ്പെട്ടത്. നാലു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ സാഹചര്യങ്ങളാണ് തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം വൈകാനിടയാക്കിയത്. ബഹ്റൈനിലേക്കുള്ള വിമാനത്തിൽ ബഹ്റൈൻ പൗരന്മാരെയും സാധുവായ െറസിഡൻറ് പെർമിറ്റുള്ളവരെയും യാത്രചെയ്യാൻ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 90ഒാളം പേർ ടിക്കറ്റ് എടുക്കുകയും ചെയ്തു. എന്നാൽ, ഞായറാഴ്ച രാത്രി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർ ബഹ്റൈൻ വിമാനത്താവള അധികൃതർ മുഖേന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ ബന്ധപ്പെട്ട് എല്ലാ യാത്രക്കാരുടെയും പാസ്പോർട്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. എല്ലാവരുടെയും വിസസാധുത പരിശോധിക്കുന്നതിനായിരുന്നു ഇത്. എന്നാൽ, ടിക്കറ്റ് എടുത്തവരിൽനിന്ന് പാസ്പോർട്ട് വിവരങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് ശേഖരിച്ചിരുന്നില്ല.
തുടർന്ന്, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒാരോ യാത്രക്കാരനെയും ബന്ധപ്പെട്ട് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചു. ഇൗ വിവരങ്ങൾ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർക്ക് കൈമാറി. അവർ നടത്തിയ പരിശോധനയിൽ ആറോളം പേർക്ക് യാത്രാഅനുമതി ലഭിച്ചില്ല. തുടർന്ന്, ഇവരെ ഒഴിവാക്കിയാണ് വിമാനം ബഹ്റൈനിലേക്കു പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് ഒരു മണിക്ക് പുറപ്പെടേണ്ട വിമാനത്തിന് 2.30ഒാടെയാണ് യാത്ര തിരിക്കാനായത്. ബഹ്റൈൻ സമയം വൈകീട്ട് 4.35ന് ഇൗ വിമാനം ഇവിടെ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.