മനാമ: കഴിഞ്ഞ ദിവസം അവസാനിച്ച വാട്ടർ ഗാർഡൻ സിറ്റിയിലെ ഫെസ്റ്റിവൽ സിറ്റി പരിപാടികളിലെത്തിയത് ഒരു ലക്ഷത്തിലധികം പേരാണെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ഒരുമാസം നീണ്ട ‘ഫെസ്റ്റിവൽ സിറ്റി’ പരിപാടി ഒരുക്കിയത്. വാട്ടർ ഗാർഡൻ സിറ്റിയിലൊരുക്കിയ അവസാനദിന പരിപാടിയിൽ 7,000 ത്തോളം പേരും മറാസി ബഹ്റൈനിൽ 21,800 പേരുമാണ് എത്തിയത്.
ബഹ്റൈൻ ബേ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ, ബഹ്റൈൻ ദേശീയ മ്യൂസിയം, അൽ നജ്മ ക്ലബ് എന്നിവിടങ്ങളിലും പരിപാടികൾ ഒരുക്കിയിരുന്നു. ബഹ്റൈൻ ആഘോഷവേളകളെ വിജയിപ്പിക്കുന്നതിനെത്തിച്ചേർന്ന എല്ലാവർക്കും ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി നന്ദി രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കുടുംബങ്ങളും സ്വദേശികളും പ്രവാസി സമൂഹവും വിനോദസഞ്ചാരികളും പരിപാടികളിലെത്തിയിരുന്നതായും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.