മനാമ: ‘തണൽ’ ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ സ്‌കൂൾ ഈസടൗൺ കാമ്പസിൽ നടത്തി വരുന്ന കിഡ്‌നി കെയർ എക്സിബിഷനിൽ നിരവധി പേരെത്തി. അവധി ദിവസമായ ഇന്നലെ എത്തിയവരിൽ 3,000 പേർ പരിശോധന നടത്തി. ഇതിൽ 100ഒാളം പേർക്ക് കിഡ്‌നി സംബന്ധമായ അസുഖമുള്ളതായി വ്യക്തമായി. ഇതിൽ തന്നെ 20ഒാളം പേർ ഗുരുതരമായി രോഗം ബാധിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് എക്സിബഷൻ തുടങ്ങിയത്. ആദ്യ ദിവസം ഇന്ത്യൻ സ്കൂളിൽ 124പേർ പരിശോധന നടത്തിയിരുന്നു. പത്ത് പവലിയനുകളിലായി എക്സിബിഷനും ബോധവത്കരണ ക്ലാസുകളും കിഡ്‌നി പ്രവർത്തനം നിർണയിക്കാനുള്ള പരിശോധനകളുമാണ് നടക്കുന്നത്. ഇന്നലെ നടന്ന ചോദ്യോത്തര വേളയിൽ ഡോക്ടർമാർ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
കിഡ്‌നി സംബന്ധമായ അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ, രോഗം തിരിച്ചറിയാനുള്ള മാർഗങ്ങൾ, രോഗം വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ, ചികിത്സ രീതികൾ തുടങ്ങിയ കാര്യങ്ങളാണ് പ്രവാസികൾ സംശയങ്ങളായി ഉന്നയിച്ചത്.കിഡ്നിയുടെ പ്രവർത്തനം വിശദീകരിക്കുന്നത് മുതൽ ഡയാലിസിസിെൻറയും കിഡ്‌നി മാറ്റിവെക്കുന്നതിെൻറയും വരെ കാര്യങ്ങൾ വ്യക്തമാക്കുന്ന രീതിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പലരും കുടുംബമായാണ് പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അയിശ മുബാറക് ബുഉനുഖ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത, മിംസ് ആശുപത്രി നെഫ്രോളജി വിദഗ്ദൻ ഡോ. ഫിറോസ് അസീസ്, ‘തണൽ’ ചെയർമാൻ ഡോ. ഇദ്രിസ് എന്നിവരാണ് എക്സിബിഷന് നേതൃത്വം നൽകുന്നത്. ‘തണൽ’ ബഹ്റൈൻ ചാപ്റ്ററിെൻറ നിരവധി വളണ്ടിയർമാരും വിവിധ സംഘടന പ്രവർത്തകരും പരിപാടിയിൽ സജീവമാണ്. എക്സിബിഷനും പരിശോധനയും ഇന്ന് സമാപിക്കും. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാകാത്തവർക്ക് എക്സിബിഷൻ നടക്കുന്ന സ്ഥലത്തെത്തി രജിസ്റ്റർ ചെയ്യാം. ഗതാഗത സൗകര്യത്തിനായി എ.സിഎ ബക്കറുമായി (39593703) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.