മനാമ: രാജ്യത്ത് നിക്ഷേപം നടത്തുന്നവർക്ക് 10 വർഷത്തെ റസിഡൻസി പെർമിറ്റ് അനുവദിക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ൈശഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് നിർദേശം നൽകി.
ഇൗ നിർദേശം രാജ്യത്തിെൻറ നിക്ഷേപരംഗത്ത് മികച്ച പ്രതിഫലനം ഉണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ ഇതുസംബന്ധിച്ചു്ളള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകും. എത്രതുകവരെ നിക്ഷേപിക്കുന്നവർക്കാണ് ഇൗ ആനുകൂല്ല്യങ്ങൾ ലഭിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.