മനാമ: ബഹ്റൈനിൽ പുതുതായി 55 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ് മേഖലയിലെ പ്രവാസി തൊഴിലാ ളികളാണ്. ഇവരുടെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു.
ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി.
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 458 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.