ബഹ്‌റൈൻ ഇസ്‌ലാഹി ഐക്യ സംഗമത്തിൽനിന്ന്

ബഹ്‌റൈൻ ഇസ്‌ലാഹി ​െഎക്യസംഗമം നടത്തി

മനാമ: മഹാമാരിയെന്ന പരീക്ഷണത്തെ കരുതലോടെയും വിശ്വാസദാർഢ്യതയോടെയും നേരിടണമെന്ന്‌ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി പറഞ്ഞു. അൽ ഫുർഖാൻ സെൻറർ സംഘടിപ്പിച്ച ബഹ്‌റൈൻ ഇസ്‌ലാഹി ഐക്യസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ ഇന്ത്യൻ സലഫി സെൻററി​െൻറ അടുത്ത രണ്ടു വർഷത്തേക്കുള്ള എക്​സിക്യൂട്ടിവ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും അദ്ദേഹം പ്രഖ്യാപിച്ചു.

കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ നൂർ മുഹമ്മദ്‌ നൂർഷ, സംസ്ഥാന സെക്രട്ടറി ഡോ. അബ്​ദുൽ മജീദ്‌ സ്വലാഹി, ബഷീർ മദനി, സൈഫുല്ല ഖാസിം, മൂസ സുല്ലമി, ഹാരിസുദ്ദീൻ പറളി എന്നിവർ സംസാരിച്ചു. അബ്​ദുൽ മജീദ്‌ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഗൾഫ്‌ ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി അബ്​ദുറസാഖ്‌ കൊടുവള്ളി സ്വാഗതവും സുഹൈൽ മേലടി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT