മനാമ: ഇറാനിൽ നിന്ന് എത്തിയ ബഹ്റൈൻ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്കൂൾ ബസ് ഡ്രൈവറായ ഇയാളെ ഇബ്രാഹിം ഖലീൽ കാ നൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി.
ഇയാളുമായി സമ്പർക്കമു ണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണത്തിൽ വെച്ച് പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുടുംബാംഗങ്ങളെയും അടുപ്പം പുലർത്തിയ മറ്റുള്ളവരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കും.
ഫെബ്രുവരി 21നാണ് ഇയാൾ ഇറാനിൽനിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എത്തുേമ്പാൾ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇയാളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ബന്ധപ്പെട്ട അധികൃതർ പരിശോധനക്ക് വിധേയരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഫെബ്രുവരി 23ന് രണ്ട് സ്കൂളുകളിലും ഒരു കിനറർഗാർട്ടനിലും ഇയാൾ കുട്ടികളെ എത്തിച്ചിരുന്നു. സ്കൂൾ ബസിൽ സഞ്ചരിച്ച മുഴുവൻ കുട്ടികളെയും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കി. മുൻകരുതൽ എന്ന നിലയിൽ ഇൗ സ്കൂളുകളും കിൻറർഗാർട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിർദേശിച്ചു.
കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.