മനാമ: ആസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നിരവധി നിരപരാധികളുടെ മരണത്തിനും പരിക്കിനും കാരണമായ ഭീകരാക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ആസ്ട്രേലിയൻ സർക്കാറിനോടും ജനങ്ങളോടും, ആക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങളോടുമുള്ള അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം പ്രത്യാശിച്ചു.
സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാവുകയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുകയും ചെയ്യുന്ന എല്ലാ തരത്തിലുള്ള ആക്രമണങ്ങൾക്കും ഭീകരതക്കുമെതിരായ ബഹ്റൈന്റെ ഉറച്ച നിലപാട് പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.