മനാമ: പൊടിക്കാറ്റും മഴയും ബഹ്റൈനിൽ സാധാരണ ജീവിതത്തെ ബാധിച്ചു. ഇന്നലെ ഉച്ചയോടെയാണ് പൊടിക്കാറ്റ് ശക്തമായത്. േറാഡിൽ കാഴ്ച കുറവായത് ഗതാഗതത്തെയും ബാധിച്ചു. ഏതാനും ദിവസങ്ങളിലായി രാജ്യത്ത് അസ്ഥിര കാലാവസ്ഥയാണ്. ഇന്നലെ പെയ്ത മഴയിലും പലയിടത്തായി വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾ കഴുകിയാൽ ഒരു ദിവസം പോലും വൃത്തിയായി നിൽക്കാത്ത അവസ്ഥയാണിപ്പോഴേന്ന് ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. അതിനിടെ, മോശം കാലാവസ്ഥമൂലം കഴിഞ്ഞ ദിവസം രാത്രി ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങൾ വൈകുകയോ മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തു. വിമാനങ്ങൾ തിരിച്ചുവിടേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ‘ഗൾഫ് എയർ’ മാനേജ്മെൻറ് ക്ഷമ ചോദിച്ചു. ഇതേ പ്രശ്നം കൊണ്ട് ഖത്തർ എയർവെയ്സും ഫ്ലൈ ദുബൈയും ചില വിമാനങ്ങൾ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.