ബഹ്​റൈൻ-ചൈനീസ്​ ബന്​ധം ശക്തം-ചൈനീസ്​ അംബാസഡർ

മനാമ: ബഹ്​​റൈൻ-ചൈനീസ്​ ബന്​ധം ബന്​ധം ശക്തമാണന്ന്​ ബഹ്​റൈനിലെ ചൈനീസ്​ അംബാസഡർ വഅർ പറഞ്ഞു. 1989 ൽ തുടക്കമിട്ട നയതന്ത്ര ബന്​ധം വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കി മുന്നോട്ട്​ പോകുന്നു. 2013 ൽ രാജകീയ നേതൃത്വം​ ചൈന സന്ദർശിച്ചശേഷം വികസനവും ക്ഷേമവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്​. ഇരു രാജ്യത്തെയും നേതൃത്വങ്ങൾക്ക്​ ഇക്കാര്യത്തിൽ നന്ദി  പറയുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ പരമായ സഹകരണവും സാംസ്​കാരികവും വിദ്യാഭ്യാസപരമായ സഹകരണവും മികച്ച വിജയങ്ങൾക്ക്​ കാരണമായിട്ടുണ്ട്​. 

ഇക്കാലയളവിൽ സാമ്പത്തിക സഹകരണം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്​തിട്ടുണ്ട്​. പരസ്​പര ബഹുമാനവും വിശ്വാസവും കണക്കിലെടുത്താണ്​ ഇരുരാജ്യങ്ങളും മുന്നോട്ട്​ പോകുന്നത്​. ചൈനയും ഗൾഫ്​ രാജ്യങ്ങള​ും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും   ഗൾഫ് മേഖലയിലെ സമാധാനവും സുസ്ഥിരതയും സമൃദ്ധിയും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിനും ചൈനയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  2018 ഏപ്രിൽ 19-ന് താൻ ചൈനീസ്​ അംബാസഡറായി ബഹ്​റൈനിൽ ചുമതലയേറ്റത്​ മുതൽ ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയും വിദേശ കാര്യ മന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ എന്നിവർ മികച്ച പിന്തുണയാണ്​ നൽകിയതെന്നും അ​േദ്ദഹം വ്യക്തമാക്കി. 

Tags:    
News Summary - bahrain-china-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.