മനാമ: ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തിന് ആവേശകരമായ തുടക്കം. കേരള നിയമ സഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരി കെ. ആർ. മീര, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സമാജം പ്രസ ിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പെങ്കടുത്തു.
ക േരളത്തിലെ പ്രമുഖ പ്രസാധകർ നയിക്കുന്ന ‘പുസ്തകം’എന്ന കൂട്ടായ്മയുടെ ബാനറിൽ 50ലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ.
പുസ്തകോത്സവത്തിെൻറ രണ്ടാം ദിനമായ ഇന്ന് രാവിലെ 10 മുതൽ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ള സാഹിത്യ ക്യാമ്പുകൾ നടക്കും. എഴുത്തുകാരായ കെ.ആര്. മീരയും ശിഹാബുദ്ദീന് പൊയ്ത്തുംകടവും മുതിർന്നവർക്കുള്ള സാഹിത്യ ക്യാമ്പിന് നേതൃത്വം നൽകും.
കനേഡിയൻ എഴുത്തുകാരനായ ക്രെയ്ഗ് സ്റ്റീഫൻ കോപ്ലാൻഡ്, എഴുത്തുകാരായ ജോയൽ ഇന്ദ്രപതി, മീര രവി എന്നിവരാണ് നാല് മണി വരെ നീണ്ടുനിൽക്കുന്ന കുട്ടികളുടെ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.
വൈകീട്ട് അഞ്ചുമണിക്ക് ഡോ. എം.കെ. മുനീര്‍ ബഹ്റൈന്‍ മലയാളികളുമായി സംവദിക്കും. രാത്രി എട്ടു മണിക്ക് ക്യൂലിറ്റ് 2020 എന്ന കുട്ടികളുടെ സാഹിത്യപ്രശ്നോത്തരിയുടെ ഫൈനല്‍ മത്സരം ആരംഭിക്കും. ഐക്യം എന്ന വിഷയത്തെ അധികരിച്ച് ബി.കെ.എസ് ചിത്രകല ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും കുട്ടികളുടെ കവര്‍ ചിത്ര രചന മത്സരവുമാണ് ഇന്നത്തെ മറ്റു പരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.