മനാമ: ലോഹ അയിരുകളുടേയും ലോഹങ്ങളുടേയും കയറ്റുമതിയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാമതായി ബഹ്റൈൻ. അന്താരാഷ്ട്ര വ്യാപാര കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ 54% ഈ വിഭാഗത്തിൽ നിന്നാണ്.
മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്നതോതാണ്. അലൂമിനിയം ബഹ്റൈൻ (ആൽബ) കേന്ദ്രീകരിച്ചുള്ള അലൂമിനിയം ഉൽപന്നങ്ങളും ഇരുമ്പ്, ലോഹസങ്കരങ്ങളും ഉൾപ്പെടെയുള്ള ഖനന, ലോഹ വ്യവസായങ്ങൾ ബഹ്റൈന്റെ കയറ്റുമതി മേഖലയിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ ഉൽപന്നങ്ങൾ ലോക വിപണിയിലേക്ക് ഉയർന്ന മൂല്യമുള്ള ചരക്കുകളായി എത്തുന്നു. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക ഘടനയിലുള്ള വൈവിധ്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ചില രാജ്യങ്ങൾ ഊർജത്തെയും സേവന മേഖലകളെയും കൂടുതൽ ആശ്രയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.