മനാമ: കോവിഡ് കാരണം പ്രതിസന്ധിയിലായ ആയിരക്കണക്കിന് ബഹ്റൈൻ മലയാളികൾക്ക് നാടണയാൻ ചാർട്ടേഡ് വിമാന സൗകര്യമൊരുക്കിയ ബഹ്റൈൻ കേരളീയ സമാജത്തിെൻറ രണ്ടു വിമാനങ്ങൾ തിങ്കളാഴ്ച സർവിസ് നടത്തും. ഇതിനകം 16 സർവിസുകളാണ് കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ നടത്തിയത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിൽ 200ലധികം യാത്രക്കാർ സമാജം പ്രഖ്യാപിച്ച സൗജന്യ യാത്രയിൽ ഇടം നേടിയവരാണ്. ഇതുവരെ 350ലധികം യാത്രക്കാർക്ക് ഭാഗികമായോ പൂർണമായോ സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം ലഭിച്ചതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ ടിക്കറ്റുകൾ സംഭാവന ചെയ്തവർക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നാട്ടിൽനിന്ന് ജോലിയിൽ തിരിച്ചെത്താനുള്ള മലയാളികൾക്കാണ് ഇനി കുടുതൽ പരിഗണന നൽകേണ്ടത്. അതിനാൽ, നാട്ടിൽനിന്നുള്ള വിമാന സർവിസിെൻറ അനുമതിക്കായുള്ള ശ്രമങ്ങൾ തുടരുന്നതായും സമാജം വാർത്തക്കുറിപ്പിൽ അറിയിച്ചു. ബഹ്റൈൻ മലയാളികളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റാൻ കേരളീയ സമാജം മാതൃകാ പരമായി തന്നെ മുന്നിലുണ്ടാവുമെന്നും സമാജം എക്സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി ഇറക്കിയ വാർത്തക്കുറിപ്പിൽ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.