മനാമ: വിൽപ്പനക്കിട്ടിരുന്ന കാർ വാങ്ങാൻ എന്ന പേരിൽ എത്തി കാറുമായി കടന്ന സംഭവത്തിൽ കാർ ഉടമക്ക് തിരിച്ചുകിട്ടി. നാടകീയമായ സംഭവങ്ങൾക്ക് ശേഷമാണ് കാർ തിരികെ ലഭിച്ചത്.മഹാരാഷ്ട്ര സ്വദേശി ഒാടിക്കാൻ വാങ്ങിയശേഷം കാറുമായി മുങ്ങിയതായി പരാതിയുയർന്നത് ആഗസ്റ്റ് 28 നായിരുന്നു. ഇതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും അതിെൻറ ഭാഗമായ അന്വേഷണം നടക്കുകയുമായിരുന്നു. ഇതിനിടെ ഇന്നലെ മഹാരാഷ്ട്ര സ്വദേശി കാറുമായി റഫയിലെ ഒരു മലയാളിയുടെ കടയിൽ എത്തുകയും അവിടെയും മറ്റൊരു തട്ടിപ്പ് നടത്തുകയും ചെയ്തു. 160 ദിനാർ നൽകിയാൽ ഒരു ഫോൺ കമ്പനിയിൽ ഡൗൺ പേയ്മെൻറ് നൽകിയശേഷം പുതിയ െഎഫോൺ വാങ്ങി വന്ന് കടക്കാരന് വിലകുറച്ച് നൽകാം എന്നായിരുന്നു വാഗ്ധാനം.
തവണ അടിസ്ഥാനത്തിൽ ഫോൺ നൽകുന്ന പദ്ധതി പ്രമുഖ ഫോൺ കമ്പനിക്ക് ഉള്ളതിനാൽ കടക്കാരും ഇയ്യാളുടെ വാക്കുകൾ വിശ്വാസിച്ചു. െഎ ഫോൺ വാങ്ങിവരുന്നതുവരെ തെൻറ കാറും താക്കോലും കടക്കാരെ സൂക്ഷിക്കാൻ ഏൽപ്പിച്ചാണ് ഹിന്ദിക്കാരൻ പോയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇയ്യാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ കടയിലെ ജീവനക്കാർ ഇൗസ്റ്റ് റഫ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസുകാർ സ്ഥലത്തെത്തി അന്വേഷിച്ചേപ്പാഴാണ് കാർ, അടുത്തിടെ മോഷണം പോയതാണെന്ന് വ്യക്തമായത്. തുടർന്ന് മഹാരാഷ്ട്ര സ്വദേശിക്ക് എതിരെ കടയിലെ ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുത്തു. തുടർന്ന് കാർ ഉടമസ്ഥരെ വിവരം അറിയിക്കുകയും അവർ പോലീസ് സ്റ്റേഷനിലെത്തി കാർ ഏറ്റുവാങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.