മനാമ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാണികൾക് ക് പ്രവേശനമില്ലാതെ നടത്തുമെന്ന് സംഘാടകരായ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് അറിയ ിച്ചു. ഫോർമുല വൺ മാനേജ്മെൻറുമായും രാജ്യത്തെ ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മാർച്ച് 19 മുതൽ 22 വരെ നടക്കുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീ തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും.
മത്സരത്തിെൻറ ടിക്കറ്റ് വിൽപന നേരത്തേ നിർത്തിവെച്ചിരുന്നു. വിദേശത്തുനിന്നും ബഹ്റൈനിൽനിന്നുമുള്ള ആയിരക്കണക്കിന് കായികപ്രേമികൾ ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തിയാണ് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ആഗോള തലത്തിലെ ആരാധകരുടെ താൽപര്യം മുൻനിർത്തിയും മത്സരം മുടങ്ങാതിരിക്കാനുമാണ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത് നടത്തുന്നതെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.