ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ബഹ്‌റൈനിലെ പരമോന്നത പ്രതിരോധ സമിതിയായ സുപ്രീം ഡിഫൻസ് കൗൺസിലിലേക്ക് (എസ്.ഡി.സി) ബ്രിഗേഡിയർ ജനറൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. 2026ലെ പത്താം നമ്പർ രാജകീയ ഉത്തരവ് പ്രകാരമാണ് ഈ നിയമനം.
രാജകീയ വിളംബരം പുറപ്പെടുവിച്ച നിമിഷം മുതൽ നിയമനം പ്രാബല്യത്തിൽ വന്നു. നിലവിൽ റോയൽ ഗാർഡിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് ശൈഖ് ഖാലിദ്. രാജ്യത്തിന്റെ ദേശീയ സുരക്ഷ തന്ത്രങ്ങളും സൈനിക നയങ്ങളും രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സമിതിയാണ് സുപ്രീം ഡിഫൻസ് കൗൺസിൽ.
റോയൽ ഗാർഡ് ഓഫിസർ എന്ന നിലയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗത്തിൽ അദ്ദേഹം നൽകിയ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുതിയ ചുമതല. ബഹ്‌റൈന്റെ സൈനിക സന്നദ്ധത വർധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും ശൈഖ് ഖാലിദിന്റെ സാന്നിധ്യം കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.