Posted On
date_range Updated On
date_range ഇന്ന് കേരളം വിധിയെഴുതും
മുദ്രാവാക്യങ്ങൾ നിലച്ചു, തോരണങ്ങളിൽ നിറം മങ്ങി തുടങ്ങി, ഇനി വിധി എഴുതപെടുന്ന നേരം. പ്രചാരണത്തിൽ ഉന്നയിച്ച വാഗ്ദാനങ്ങളും ആഹ്വാനങ്ങളും പൊള്ളായല്ലായിരുന്നുവെന്ന് സൂക്ഷ്മപരിശോധന നടത്തണം. വോട്ടർമാരുടെ ബുദ്ധിപൂർവമുള്ള അടയാളപ്പെടുത്തലുകളാണ് കേരളത്തിന്റെ ഭാവി നിർണയിക്കുക. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ മനസ്സിലാക്കി ജനങ്ങൾക്ക് ക്ഷേമം നൽകുമെന്നുറപ്പുള്ളവരും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ ചേർത്ത് പിടിക്കുന്നവരും വരട്ടെ. ജനാധിപത്യത്തിൽ പൗരന്റെ കൈവശമുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് വോട്ട്.
ജാഗ്രതയോടെ, ജനാധിപത്യ പക്വതയോടെ അത് വിനിയോഗിക്കാനാകണം.മതേതരത്വവും ജനാധിപത്യവുമുൾപ്പെടെയുള്ള ധാർമിക മൂല്യങ്ങൾ ചേർത്ത് പിടിച്ചു നാടിന് നന്മ ചെയ്യുന്നവർക്കവട്ടെ നമ്മുടെ വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.