മനാമ: നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരളത്തിൽ വൻ ഭൂരിപക്ഷത്തിൽ നൂറിൽ കൂടുതൽ സീറ്റുകൾ നേടി യു.ഡി.എഫ് മുന്നണി അധികാരത്തിലെത്തുമെന്ന ആത്മ വിശ്വാസത്തിലാണ് ടീം യു.ഡി.എഫ് ബഹ്‌റൈൻ.
സാധാരണ തിരഞ്ഞെടുപ്പിനായി നാട്ടിൽ പോയിരുന്ന ഒരു പാട് പ്രവാസികൾക്ക് നിലവിലെ സാഹചര്യങ്ങൾ മൂലം നാട്ടിൽ പോകാൻ ഇത്തവണ കഴിഞ്ഞിട്ടില്ല എങ്കിലും പ്രവാസികളെ കഴിഞ്ഞ പത്തു വർഷമായി വഞ്ചിച്ച ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരെയുള്ള ശക്തമായ വികാരമാണ് പ്രവാസികൾ ഉൾപ്പെടെ ഈ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചത് എന്നും ഇതിന്റെ തെളിവാണ് ഉയർന്ന പോളിംഗ് ശതമാനം എന്നും ബഹ്‌റൈൻ നേതൃത്വം അഭിപ്രായപ്പെട്ടു.
മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഇത്തവണ ബഹ്‌റൈനിൽ ടീം യു.ഡി.എഫ് രൂപീകരിക്കുകയും കെ.എം.സി.സി ഓഫീസിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആരംഭിക്കുകയും ജില്ല തലങ്ങളിലും നിയോജക മണ്ഡലം തലങ്ങളിലും ഓൺലൈൻ ആയി തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുകയും ചെയ്തു. കൂടാതെ അവസാന ദിവസങ്ങളിൽ കാളിങ് ഡേ ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ നടത്തി പ്രവാസികളുടെ കുടുംബങ്ങളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി ഉറപ്പിക്കാൻ കഴിഞ്ഞു എന്നും ഈ പ്രവർത്തനങ്ങൾ യു.ഡി.എഫിന്‍റെ വിജയത്തിന് ഊർജ്ജം പകരുമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.