പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി നാരയണൻ, കെ.എം.സി.സി ബഹ്‌റൈൻ

പ്രസിഡന്റ് ഹബീബുറഹ്മാൻ, കെ.എം.സി.സി ജനറൽ

സെക്രട്ടറി ശംസുദ്ധീൻ

വെള്ളികുളങ്ങര

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്ത് ബഹ്‌റൈൻ പ്രവാസികളും

മനാമ: കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആവേശപൂർവം സമ്മതിദാനാവകാശം വിനിയോഗിച്ച് ബഹ്‌റൈൻ പ്രവാസികളും. പോളിങ് ആരംഭിച്ച പുലർച്ചെ തന്നെ, നിരവധി പേർ വോട്ട് ചെയ്യാനായി ആവേശത്തോടെ ബൂത്തുകളിലെത്തി വിരലിൽ മഷി പുരട്ടി.

ഒ.ഐ.സി.സി മിഡിൽഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ബഹ്റൈൻ പ്രതിഭ അംഗം മിജോഷ് മോറാഴ, ബഹ്റൈൻ ഇടതുപക്ഷ

കോർകമ്മിറ്റി മെമ്പർ, ലോക കേരളസഭാഗം കെ.ടി സലീം

എന്നാൽ, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് ചെയ്യാനെത്തിയ പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും കുതിച്ചുയർന്ന വിമാനക്കൂലിയുമാണ് പല പ്രവാസികളുടെയും യാത്ര മുടക്കിയത്.

ഐ.സി.എഫ് ബഹ്റൈൻ നാഷനൽ സെനറ്റ് മെമ്പർ അബ്ദുറഹീം സഖാഫി വരവൂർ, പ്രവാസി വെൽഫയർ മനാമ സോണൽ സെക്രട്ടറി അബ്ദുൽ ബഷീർ വൈകിലശ്ശേരി,അബ്ദുൽ ജലീൽ കുറ്റ്യാടി

മുൻ വർഷങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ ഏർപ്പെടുത്താറുള്ള ചാർട്ടേർഡ് വിമാനങ്ങൾ ഇത്തവണ ഇല്ലാതിരുന്നതും വോട്ടർമാരുടെ എണ്ണത്തെ ബാധിച്ചു.

ഐ.വൈ.സി.സി വൈസ്പ്രസിഡന്റ്‌ സ്റ്റെഫി സാബു, പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ വീരമണി,ഐ.വൈ.സി.സി മുൻ,ദേശീയ പ്രസിഡന്റ്

വിൻസു കൂത്തപ്പള്ളി

വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയവരും നിലവിൽ അവധിയിലുള്ളവരും തങ്ങളുടെ ജനാധിപത്യപരമായ അവകാശം കൃത്യമായി വിനിയോഗിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വിരലിലെ മഷി അടയാളം പങ്കുവെച്ച് പലരും ഈ ആവേശം പ്രകടിപ്പിച്ചു. യാത്രാ സൗകര്യങ്ങളിലെ കുറവ് തിരിച്ചടിയായെങ്കിലും, കേരളത്തിൻ്റെ ഭരണത്തുടർച്ചയോ മാറ്റമോ തീരുമാനിക്കുന്നതിൽ പ്രവാസി വോട്ടുകൾ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

പ്രതിഭ മുൻ ജനറൽ സെക്രട്ടറി പ്രതീപ് പതേരിയും പ്രതിഭ എക്സിക്യുട്ടിവ് അംഗം റീഗ പ്രതീപും, പ്രതിഭ രക്ഷാധികാരി സമിതി അംഗം ശ്രീജ വീരമണി


സത്യൻ പേരാമ്പ്രയും കുടുംബവും


 




 



Tags:    
News Summary - Kerala Assembly elections; Bahraini expatriates also vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.