‘കേരളം വിധിയെഴുതി; തുടർ ഭരണത്തിന്’ - ബഹ്‌റൈൻ പ്രതിഭ

മനാമ: തുടർഭരണത്തിന് കേരള ജനത വിധിയെഴുതിയ ഒരു തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത് എന്നും കഴിഞ്ഞ പത്തുവർഷക്കാലം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പിലാക്കിയ ഇടതുമുന്നണിയുടെ വികസന തുടർച്ച ആഗ്രഹിക്കുന്ന വിധിയെഴുത്താണ് കേരളജനത ഇന്ന് നടത്തിയതെന്നും ബഹ്‌റൈൻ പ്രതിഭ. എല്ലാ തെരെഞ്ഞെടുപ്പുകൾക്കും നാട്ടിലേക്ക് പോയി വോട്ടു ചെയ്യാറുള്ള നിരവധി പ്രവാസികൾക്ക് നിലവിലെ യാത്ര പ്രതിസന്ധി കാരണം നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ വന്നെങ്കിലും പ്രവാസികൾക്കായി നിരവധി ക്ഷേമ പദ്ധതികൾ കൊണ്ടുവന്ന ഇടതുപക്ഷത്തിന് നാട്ടിലുള്ള മുഴുവൻ പ്രവാസി ബന്ധുക്കളും വോട്ട് ചെയ്തുകാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

മതനിരപേക്ഷതയുടെ ചരിത്രമുള്ള കേരളത്തിൽ വർഗീയതയുടെ വിത്ത് മുളപ്പിക്കുവാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് കൂട്ടുപിടിക്കുന്ന നയമാണ് കേരളത്തിൽ കോൺഗ്രസും നടപ്പിലാക്കുന്നത്. ഈ ആപത്കരമായ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുവാൻ വേണ്ടി എല്ലാ മനുഷ്യരും മാനവ പക്ഷത്ത് നിലയുറപ്പിക്കുന്ന ഇടതുപക്ഷത്തെ മൂന്നാമതും അധികാരത്തിൽ എത്തിക്കുമെന്നും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ മുഴുവൻ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രതിഭ പ്രസിഡന്റ്‌ മഹേഷ്‌ കെ.വി, സെക്രട്ടറി സുലേഷ് വി.കെ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

Tags:    
News Summary - 'Kerala has written its verdict; for continued rule' - Bahraini talent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.