മനാമ: ഈജിപ്തുമായി ബഹ്റൈനുള്ള ബന്ധം മികച്ചതാണെന്ന് ബഹ്റൈന്‍ വിദേശകാര്യ സഹമന്ത്ര ി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബര്‍ അദ്ദൂസരി വ്യക്തമാക്കി. മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഈജിപ്ത് വിദേശകാര്യ സഹമന്ത്രി ഡോ. അഹ്മദ് ഈഹാബ് ജമാലുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനീവയില്‍ നടക്കുന്ന 43ാമത് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ച രീതിയാണെന്ന് ഇരുവരും വിലയിരുത്തി. മേഖലയിലെ വിവിധ വിഷയങ്ങളും അവയില്‍ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന സമാന നിലപാടുകളും ചര്‍ച്ചയില്‍ ഉയര്‍ന്നു. കൂടിക്കാഴ്ചയില്‍ യു.എന്‍ ഓഫിസിലെ ബഹ്റൈന്‍ സ്ഥിരം പ്രതിനിധി ഡോ. യൂസുഫ് അബ്ദുല്‍ കരീം ബുച്ചീരിയും സന്നിഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.