മനാമ: സ്പൈനൽ സ്ട്രോക് സംഭവിച്ച് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി കിങ് ഹമദ് യൂനി വേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിെൻ റ ചികിത്സാ സഹായത്തിനായി ബഹ്റൈൻ പ്രവാസികളുടെ പിന്തുണ തേടി സാമൂഹിക രംഗത്തുള്ളവരും മുഹ്സിെൻറ നാട്ടുകാരും ഒത്തുചേർന്നു. മുഹറഖിലെ കഫറ്റീരിയയിൽ ആറുമാസമായി ജോലിചെയ്ത് വരുകയായിരുന്നു മുഹ്സിൻ. നാട്ടിൽ മൂന്ന് സെൻറ് പുറമ്പോക്ക് ഭൂമിയിലെ കുടിലിൽ സഹോദരിയും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം.
ഇവിടത്തെ ചികിത്സക്കുശേഷം നാട്ടിലും ദീർഘനാൾ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമാണ് പ്രതീക്ഷകൾ ഉള്ളൂവെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. തുടർചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഈ കുടുംബത്തെ സഹായിക്കുന്നതിനായി ബഹ്റൈനിലെ സുമനസ്സുകളുടെ പിന്തുണ ആവശ്യമാണ്. എത്രയും പെട്ടെന്ന് മെഡിക്കൽ സ്ട്രെച്ചർ സൗകര്യത്തോടെ നാട്ടിൽ ലഭ്യമായ ഏറ്റവും നല്ല ചികിത്സക്കായി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി ഡോ. പി.വി. ചെറിയാെൻറ നേതൃത്വത്തിൽ സുബൈർ കണ്ണൂർ, കെ.ടി. സലിം, നാസർ മഞ്ചേരി എന്നിവരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി. സഹായം നൽകാൻ വിളിക്കേണ്ട ഫോൺ നമ്പർ: 35476523 (സൈഫുദ്ദീൻ, ജനറൽ കൺവീനർ), 38319187 (ശുഐബ്, ജോ. കൺവീനർ) 35141788 (ഖലീം, ജോ. കൺവീനർ) 35003368 (സഹിൽ, ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.