മനാമ: ഈജിപ്തുമായി വ്യാപാര മേഖലയില്‍ ബന്ധം ശക്തമാക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന ് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖ ലീഫ വ്യക്തമാക്കി. ബഹ്റൈന്‍ സന്ദര്‍ശിക്കാനെത്തിയ ഈജിപ്ത് വ്യാപാര, വാണിജ്യകാര്യ മന്ത്രി ഡോ. നഫീന്‍ ജാമിഇനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും ഈജിപ്തും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ഏറെ ശക്തമാണ്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയും ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അൽസീസിയും തമ്മിലുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.
ഈജിപ്തുമായി നിര്‍മാണാത്മകമായ ബന്ധമാണ് നേരത്തേതന്നെ ബഹ്റൈനുണ്ടായിരുന്നത്. ഹമദ് രാജാവിെൻറ ഭരണ കാലഘട്ടത്തില്‍ അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, വാണിജ്യ, വ്യവസായ ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.