മനാമ: പ്രാദേശിക ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ ടൂറി സം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ശനിയാഴ്ച ചന്തയുടെ രണ് ടാം പതിപ്പ് ജനുവരി 25ന് തുടങ്ങും. ദേശീയ ജി.ഡി.പിയിൽ പ്രാദേശിക ടൂറിസം മേഖലയുടെ പങ്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. മാർച്ച് 22 വരെ മനാമ സൂക്കിെൻറ ഹൃദയഭാഗത്തുള്ള ബാബ് അൽ ബഹ്റൈനിൽ എല്ലാ ശനിയാഴ്ചയും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ ഏഴ് വരെയുമാണ് ചന്ത പ്രവർത്തിക്കുക. ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2020 നടക്കുന്ന സമയത്ത് ശനിയാഴ്ച ചന്ത തുടർച്ചയായി നാലു ദിവസം സന്ദർശകർക്കായി തുറന്നിരിക്കും.
കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയുന്ന വേദിയാണ് ശനിയാഴ്ച ചന്ത. രാജ്യത്തെ കരകൗശല മേഖല വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ശൈത്യകാലത്തും ബാബ് അൽ ബഹ്റൈനിൽ ചന്ത സംഘടിപ്പിക്കുന്നത്. സഞ്ചി നെയ്ത്ത്, തടി ജോലികൾ, മൺപാത്രങ്ങൾ, കൈത്തുന്നൽ, മൈലാഞ്ചിയിടൽ, പാവകൾ, പരവതാനികൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. കൂടാതെ, തത്സമയ പരമ്പരാഗത കലാ പ്രകടനങ്ങൾ, പരമ്പരാഗത ബഹ്റൈൻ ഭക്ഷണങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവയും പരിപാടിയുടെ പ്രത്യേകതയാണ്. 2020ൽ അറബ് ടൂറിസത്തിെൻറ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതോടെ, പ്രാദേശിക ടൂറിസം മേഖലയെ വികസിപ്പിക്കാനും ഭാവി തലമുറകൾക്കായി പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ബി.ടി.ഇ.എ നടത്തുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നാദിർ അൽ മൊയ്യാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.