മനാമ: 24ാം അറേബ്യൻ ഗൾഫ് കപ്പ് നേടിയ ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീം അംഗങ്ങളെ ആദരിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ചടങ്ങിൽ പെങ്കടുത്ത് താരങ്ങളെ അഭിനന്ദിച്ചു. യുവജന കായിക മന്ത്രാലയം നാഷനൽ ആക്ഷൻ ചാർട്ടർ സ്മാരകത്തിൽ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ നിരവധി വിദ്യാർഥികൾ സംബന്ധിച്ചു. ആഘോഷ പരിപാടികളുടെ രക്ഷാധികാരിയായി പെങ്കടുക്കാനെത്തിയ ഹമദ് രാജാവിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവും യുവജന, കായിക സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ൈശഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുെഎമി, കായിക, യുവജന മന്ത്രി അയ്മൻ തൗഫീഖ് അൽ മൊയ്യിദ്, ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ബഹ്റൈനികളുടെ ഹൃദയത്തിൽ ആഹ്ലാദം വഴിഞ്ഞൊഴുകുന്ന ചരിത്രനിമിഷത്തിൽ, വിജയം നേടിയ നായകൻമാരെ അഭിവാദ്യം ചെയ്യുന്നതായി ഹമദ് രാജാവ് പറഞ്ഞു. ടീമിന് എല്ലാവിധ പിന്തുണയും നൽകുന്ന ടീം നേതൃത്വത്തിനും അതിനുപിന്നിലുള്ള സാേങ്കതിക, ഉദ്യോഗസ്ഥരുടെയും സമർപ്പിത പരിശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്റൈൻ ഫുട്ബാളിെൻറ മികവിനും നേട്ടത്തിനും കൂടുതൽ അവസരങ്ങൾ ഉണ്ടാകെട്ടയെന്ന് ആശംസിച്ച രാജാവ് അന്താരാഷ്ട്ര ഫുട്ബാൾ രംഗത്ത് ബഹ്റൈൻ ടീം കൈവരിക്കുന്ന തുടർച്ചയായ നേട്ടങ്ങളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.