മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിെൻറ ചരിത്രം മനസ്സിലാക്കുന്നതിനായി ദക്ഷിണ മേഖല ഗവര്‍ണറേറ്റ് സംഘടിപ്പിച്ച എക്സിബിഷന് ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്തിെൻറ സംസ്കാരവും പാരമ്പര്യവും മനസ്സിലാക്കാനുതകുന്ന പ്രയോജനകരമായ കാര്യങ്ങള്‍ക്ക് ദേശീയ ദിന ആഘോഷ അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ഉദ്ഘാടന ഭാഷണത്തില്‍ വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഗവര്‍ണറേറ്റിന് കീഴില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉത്തരവാദിത്ത ബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് രാജ്യത്തിെൻറ ചരിത്രം ശരിയായ വിധത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
രാജ്യം കാലങ്ങളായി കരസ്ഥമാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അവ പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും ഇത്തരം ചരിത്ര പ്രദര്‍ശനങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ഏറെ സുപ്രധാനമാണ്. പ്രദര്‍ശനം ഒരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടന പരിപാടിയില്‍ ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ആസിം ബിന്‍ അബ്ദുല്ലത്തീഫും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.