മനാമ: ജയിലിലായ പ്രതി താൻ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന്, ജയിലിൽ പരിചയപ്പെട്ട തടവുകാരെ ഉപയോഗിച്ച് കണ്ടെടുക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷ റിവിഷന്‍ കോടതി ശരിവെച്ചു. ജീവപര്യന്തം തടവും 20,000 ദീനാര്‍ പിഴയുമാണ് പ്രതിക്ക് വിധിച്ചത്.
കടലിനടിയില്‍ ടയറില്‍ സൂക്ഷിച്ചിരുന്ന 32 കിലോ ഹഷീഷ് കണ്ടെടുക്കുന്നതിനാണ് ഇയാൾ ജയിലിലെ സുഹൃത്തുക്കളുടെ സഹായം തേടിയത്. എന്നാല്‍, ഇവര്‍ പിടിക്കപ്പെട്ടതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. രണ്ടു പ്രതികൾക്കും ഏഴുവര്‍ഷം തടവും 5,000 ദീനാര്‍ പിഴയുമാണ് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.