മനാമ: പൂച്ച, നായ്, മനുഷ്യര്‍ എന്നിവര്‍ക്കിടയില്‍ ഒരേ രോഗമുണ്ടെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് പൊതുമരാമത്ത് -മുനിസിപ്പല്‍ -നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മൃഗ സമ്പദ് വിഭാഗം വ്യക്തമാക്കി. അപകടകരമായ സാംക്രമിക രോഗമാണ് മൃഗങ്ങള്ക്കുള്ളതെന്നും ഇത് മനുഷ്യരിലേക്ക് വേഗത്തില്‍ പകരുന്നതാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സാംക്രമിക രോഗം ഏതെങ്കിലും മൃഗങ്ങള്‍ക്കുള്ളതായി ആരോഗ്യ മന്ത്രാലയമോ, മൃഗ സമ്പദ് വിഭാഗമോ സ്ഥിരീകരിച്ചിട്ടില്ല.
സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ബഹ്റൈന്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഏതെങ്കിലും സാംക്രമിക രോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും രോഗലക്ഷണം കാണിക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ചെയ്യുന്ന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍ അത്തരത്തിലുള്ള ഒരു കേസും ഇതേവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.