15ാമത് മനാമ ഡയലോഗിന് ഇന്നു തുടക്കമാവും

മനാമ: 15ാമത് മനാമ ഡയലോഗിന് വെള്ളിയാഴ്​ച തുടക്കമാവും. വിദേശകാര്യ മന്ത്രാലയം അന്താരാഷ്​ട്ര സ്ട്രാറ്റജിക്കല്‍ സ്​റ്റഡീസ് ഇൻസ്​റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ഡയലോഗ് നവംബര്‍ 24 ന് അവസാനിക്കും. അന്താരാഷ്​ട്ര തലത്തില്‍ ശ്രദ്ധേയമായ ഒന്നായി മനാമ ഡയലോഗ് മാറിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയപരമായ നേതൃപാടവവും പിന്തുണയുമാണ് ഡയലോഗ് വിജയത്തിലെത്താന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അന്താരാഷ്​ട്ര വിദഗ്​ധരുടെ അഭിപ്രായങ്ങളും ചിന്തകളും പങ്കുവെക്കപ്പെടുന്ന വേദിയാണിത്. പ്രശ്നങ്ങള്‍ക്ക് ശരിയായതും സുസ്ഥിരവുമായ പരിഹാരം കണ്ടത്തെുകയെന്നതാണ് ഡയലോഗി​​​െൻറ ഉദ്ദേശ്യമെന്നും മന്ത്രി വിശദീകരിച്ചു. വിവിധ രാഷ്​ട്രങ്ങളില്‍നിന്നുള്ള മന്ത്രിമാരും ഉന്നത ചിന്തകരും ഇതില്‍ പങ്കെടുക്കാനായി രാജ്യത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.