ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായിയെ ജി.എം.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ആദരിച്ചപ്പോൾ
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ ബഷീർ അമ്പലായിക്ക് ജി.എം.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ആദരിച്ചു.
ഐ.സി.സി ഹാളിൽ നടന്ന സ്വീകരണ പരിപാടിക്ക് നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഇന്ത്യൻ കമ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വ. ജാഫർഖാൻ അധ്യക്ഷതവഹിച്ചു. ഖത്തർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ, ട്രഷറർ മുസ്തഫ, ജോയിൻ സെക്രട്ടറി അജിതകുമാരി, വൈസ് പ്രസിഡന്റ് ആര്യ സതീഷ്, അബി, ജീവകാരുണ്യ കൺവീനർ അബ്ദുൽ അസീസ്, സുനിൽ മക്കാർ, ഷിനോബ്, സുഭാഷ്, രഞ്ജിത്ത്, തജാസ്, ജയിംസ് ഓലങ്ങാട്ട്, റിയാസ് അനൂപ്, സരിത തുടങ്ങിയവർ ആശംസകൾ നേർന്നു. ബഷീർ അമ്പലായി നന്ദി അറിയിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ജി.സി.സി രാജ്യങ്ങളിൽ മികവുറ്റ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി സംഘടനക്ക് കൂടുതൽ അംഗങ്ങളെ സംഘടനയുടെ കുടുംബത്തിലേക്ക് മെംബർഷിപ് എടുത്ത് സംഘടനയുടെ ഭാഗമാകണമെന്നും കൂടുതൽ മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലമായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.