കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ​

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ​റൈ​ൻ ഹെ​ൽ​ത്ത് വി​ങ്, ഷി​ഫ അ​ൽ ജ​സീ​റാ മെ​ഡി​ക്ക​ൽ സെ​ന്റ​ർ–​ഹ​മ​ല ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ൾ​സ് 2K26 മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഈ ​വ​രു​ന്ന ഫെ​ബ്രു​വ​രി 13ന് ​വെ​ള്ളി​യാ​ഴ്ച ഹ​മ​ദ് ടൗ​ൺ, ഹ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​ഫ അ​ൽ ജ​സീ​റാ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​ൽ കി​ഡ്നി സ്ക്രീ​നി​ങ്, ലി​വ​ർ സ്ക്രീ​നി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​കും. കൂ​ടാ​തെ, സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സെ​ഷ​നു​ക​ളി​ലാ​യി ആ​രോ​ഗ്യ പ​രി​പാ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ക്യാ​മ്പ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ൾ അ​സീ​സ് (38140726), ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി (33495982) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി മു​ക​ളി​ൽ കൊ​ടു​ത്ത ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - K.M.C.C. Bahrain Mega Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.