മനാമ: സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അഡ്രസ്സ് കാർഡുകൾ നൽകുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽവന്നു.
മുനിസിപ്പാലിറ്റി-കാർഷിക മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും (ഐ.ജി.എ) സംയുക്തമായാണ് ‘ബനാത്ത്’ സിസ്റ്റംവഴി ഈ സേവനം ആരംഭിച്ചത്.
സമയം ലാഭിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. അഡ്രസ്സ് കാർഡുകൾ ലഭിക്കാനുള്ള സമയം അഞ്ച് ദിവസത്തിൽനിന്ന് മൂന്ന് ദിവസമായാണ് കുറച്ചത്. കൂടാതെ ഓൺലൈനായി പേമെന്റ് പൂർത്തിയാക്കിയാലുടൻ അഡ്രസ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനും പ്രിന്റ് എടുക്കാനും സാധിക്കും. അഡ്രസ് കാർഡുകൾ ഇഷ്യൂ ചെയ്യാനും തിരുത്തലുകൾ വരുത്താനും റദ്ദാക്കാനുമുള്ള സൗകര്യവും ലഭ്യമാണ്. ഫീസ് അടക്കുന്നതും മറ്റ് നടപടികളും ഒരൊറ്റ ഘട്ടത്തിൽ പൂർത്തിയാക്കാം. ഇനിമുതൽ ഇതിനായി സർക്കാർ ഓഫിസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ, നാഷണൽ ജിയോഗ്രാഫിക് മാപ്സ് എന്നിവയുമായി ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്.
ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാനും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.