മനാമ: പ്രവാസി വെൽഫെയറിന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കാറുള്ള ‘മീറ്റ് യുവർ ഡോക്ടർ’ ഹെൽത്ത് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു. ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെ സിഞ്ചിലുള്ള പ്രവാസി സെന്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ് നടക്കുക. പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വിദഗ്ധ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവൽകരണം, കൗൺസലിങ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവയാണ് പ്രധാനമായി മീറ്റ് യുവർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ ഒരുക്കുന്നത്. ബഹ്റൈനിലെ ആരോഗ്യ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് പൂർണമായും സൗജന്യമാണ്.
ജനറൽ വിഭാഗം, കാർഡിയോളജി, ഇ.എൻ.ടി, ഡെന്റൽ വിഭാഗങ്ങളിലെ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജയ്സ് ജോയ്, ഡോ. നിദ ഫെലിക്സ്, ഡോ. ശഹീർ ഇബ്രാഹിം, ഡോ. ജാസ്മിൻ മൊയ്തു തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ആരോഗ്യപരിശോധന നടത്താനും സംശയങ്ങൾ ചോദിച്ചറിയാനുമുള്ള അവസരമാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവിലൂടെ ഒരുക്കുന്നത് എന്ന് മെഡ്കെയർ കോഓഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.