‘മലയാളി ലേഡീസ് ഗ്രൂപ്പ് ഓഫ് ബഹ്റൈൻ’ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: ‘മലയാളി ലേഡീസ് ഗ്രൂപ് ഓഫ് ബഹ്റൈൻ’ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 125ൽ അധികം ആളുകൾ പങ്കെടുത്തു.
ഡോക്ടർ ചെറിയാൻ ക്യാമ്പ് ചെയർമാനായും ഷറഫ് അലി കോഓഡിനേറ്ററായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലയാളി ലേഡീസ് ഗ്രൂപ് പ്രസിഡന്റ് ഷെറീൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടർ ആയിഷ കാൻസർ പ്രതിരോധത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
വിശിഷ്ട അതിഥികളായി ഫ്രാൻസിസ് കൈതരാത്, സെയ്ദ് ഹനീഫ്, ഹുസൈൻ വയനാട്, അൻസിൽ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ക്യാമ്പിന്റെ വിജയത്തിനായി പ്രയത്നിച്ച അൽ ഹിലാൽ ഹോസ്പിറ്റലിനും ഡോക്ടർമാർക്കും ചടങ്ങിൽ പ്രത്യേകം മെമന്റോ നൽകി ആദരിച്ചു. മലയാളി ലേഡീസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് അംഗങ്ങൾ ക്യാമ്പ് നിയന്ത്രിച്ചു.
കോർഡിനേറ്റർ ഷറഫ് അലി നന്ദി പ്രകാശിപ്പിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിക്കുകയും ലേഡീസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.