അൽമന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്ററിലെ സ്റ്റുഡിയോ ഉദ്ഘാടനം പി.എൻ. അബ്ദുലത്തീഫ് മദനി നിർവഹിക്കുന്നു
മനാമ: അൽമന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിദ്ദ് മദ്റസയിൽ ദഅ്വ പ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ച സ്റ്റുഡിയോയുടെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദു ലത്തീഫ് മദനി നിർവഹിച്ചു.
ഹിദ്ദ് മദ്റസയിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് ഫൈസൽ ഹിദ്ദ് സ്വാഗതം പറഞ്ഞു. യൂനിറ്റ് സെക്രട്ടറി ഫിറോസ് ഓസ്കാർ അധ്യക്ഷത വഹിച്ചു. അൽ മന്നാഇ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഹംസ റോയൽ എന്നിവർ സംസാരിച്ചു. സജീർ ഓസ്കാർ, ഹനീഫ്, മൻസൂർ അലി, ജാഫർ, ഷഹബാസ് അബ്ദുല്ല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അൽ മന്നാഇ സെന്ററിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന ഇത്തരം സംരംഭങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സി.ടി. യഹ്യ പറഞ്ഞു.
അജ്മൽ തറയിൽ, ഫായിസ്, സുനീർ ഇബ്രാഹിം, ഷാഹിദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് മുഹമ്മദ് ഹംറാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.