വേൾഡ് മലയാളി കൗൺaസിൽ ‘കേരളീയം 26’ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മനാമ: വേൾഡ് മലയാളി കൗൺസിൽ പുതിയ ഭരണസമിതി സ്ഥാനാരോഹണത്തോടൊപ്പം നടന്ന ഇന്ത്യ-ബഹ്റൈൻ കലാസംസ്കാരം പ്രതിഫലിപ്പിക്കുന്ന ശ്യാം രാമചന്ദ്രൻ സംവിധാനംചെയ്ത നൃത്ത-സംഗീത പരിപാടി ശ്രദ്ധേയമായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു.
ബഹ്റൈൻ പാർലമെൻറ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി സയ്യിദ് ആദിൽ ഡാർവിഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എജുക്കേഷൻ പ്രസിഡന്റ് ഷെമിലി പി. ജോൺ, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി, ഡോ. ജേറോ വർഗീസ്, ചെയർമാൻ രഘു പ്രകാശൻ, പ്രസിഡന്റ് ബാബു തങ്ങളത്തിൽ, ജനറൽ സെക്രട്ടറി ഷെജിൻ സുജിത്ത്, ട്രഷറർ വിജേഷ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി, ജനറൽ സെക്രട്ടറി അനിൽ കുമാർ, ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, ഐ.എൽ.എ ജനറൽ സെക്രട്ടറി ശർമിസ്ത ഡേയ്, വുമൺ എക്രോസ് ഭാരവാഹികളായ സുമിത്ര പ്രവീൺ, സിമി അശോകൻ, യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജിബി ജോൺ, കെ.സി.എസ്.എ (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ബിന്ദു നായർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ജി.എസ്.എസ് ചെയർമാൻ സനീഷ് കെ.പി, ജനറൽ സെക്രട്ടറി ബിനുരാജ്, സെന്റ് മേരീസ് കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, സുബി ഹോംസ് ചെയർമാൻ നജീബ് കടലായി, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബിനു കുന്നന്താനം, ഒ.ഐ.സി.സി പ്രതിനിധികളായ, റംഷാദ് അയിലക്കണ്ടി, പൊതുപ്രവർത്തകരായ ഡോ. ബാബു രാമചന്ദ്രൻ അരുൾദാസ്, ചന്ദ്രബോസ്, കെ.പി ശ്രീകുമാർ, ജ്യോതി മേനോൻ, നിസാർ കൊല്ലം, മനോജ് മയ്യന്നൂർ, ഡോ. പി.വി. ചെറിയാൻ, സേവി മാത്തുണ്ണി, ബിനു പാപ്പച്ചൻ, ആർ. പവിത്രൻ, ഇ.വി. രാജീവൻ, ഡോ. ആഷാ ശ്രീകുമാർ, എന്നിവർ പങ്കെടുത്തു. പ്രൊവിൻസ് ട്രഷറർ ഹരീഷ് നായർ നന്ദി അർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ‘നൃത്തകലാരത്ന പുരസ്കാരം’ നടന വിസ്മയം അജിന രാജിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.