മനാമ: ഉള്ളി കയറ്റുമതിക്ക് ഇന്ത്യൻ ഗവൺമെൻറ് നിരോധം ഏർപ്പെടുത്തിയതോടെ വിഷമാ വസ്ഥയിലൂടെ കടന്നുപോകേണ്ട അവസ്ഥയായി പ്രവാസികൾക്ക്. ഇന്ത്യൻ ഉള്ളി ദിനംപ്രതി ഇറക് കുമതി െചയ്യുന്ന രാജ്യങ്ങളാണ് ഗൾഫ് മേഖലയിലുള്ളത്. ബഹ്റൈനിൽ നിത്യവും ഇന്ത്യയിൽനിന്ന് വൻതോതിൽ ചെറിയ, വലിയ ഉള്ളികൾ ടൺകണക്കിന് എത്തുമായിരുന്നു. എന്നാൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൊടും വരൾച്ചയും അമിതമായ മഴമൂലവും കൃഷി നശിച്ചതോടെ ഉള്ളിക്ക് വിലകൂടിയതാണ് കയറ്റുമതി നിരോധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ഇന്ത്യയിൽനിന്നുള്ള ഉള്ളി ഇറക്കുമതി നിന്നതോടെ ഇൗജിപ്ത്, പാകിസ്താൻ, ലബനാൻ, തുർക്കി, യു.എസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉള്ളി ആവശ്യത്തിന് ഗൾഫിൽ എത്തുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ഉള്ളിക്കുള്ള സ്വീകാര്യത മറ്റൊന്നിനുമില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. തൊലിയുടെ കട്ടിക്കുറവും രുചിയും എളുപ്പം വഴറ്റാൻ കഴിയും എന്നതുമാണ് ഇന്ത്യൻ ഉള്ളിയുടെ ജനപ്രിയതക്ക് കാരണം. മുമ്പത്തെക്കാൾ ഉള്ളിക്ക് വിലയും കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.