മനാമ: ഐക്യകേരളത്തിെൻറ 63ാം പിറന്നാൾ മലയാള മഹോത്സവം എന്ന പേരിൽ വിപുലമായ പരിപാടി കളോടെ ആഘോഷിക്കാൻ വേദിയൊരുങ്ങുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന മാതൃഭാഷ വിഭാഗമായ മലയാളം മിഷെൻറ ബഹ്റൈൻ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ മാതൃഭാഷ പ്രവർത്തനങ്ങൾ നടത്തുന്ന ഏഴു മേഖല പഠനകേന്ദ്രങ്ങളുടെയും സഹകരണത്തോടെ നവംബർ ഒന്നിന് വൈകിട്ട് ആറരക്കാണ് പരിപാടികൾ ആരംഭിക്കുകയെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു.
എഴുത്തുകാരനും വിവിധ രാജ്യങ്ങളിൽ അംബാസഡറുമായിരുന്ന ടി.പി.ശ്രീനിവാസൻ ചടങ്ങിൽ മുഖ്യാതിഥിയാകും. സമാജത്തിനുപുറമെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, ദിശ സെൻറർ, വ്യാസഗോകുലം എന്നീ ആറു കേന്ദ്രങ്ങളിൽ കൂടി മലയാളം മിഷെൻറ പാഠ്യപദ്ധതിയനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. രണ്ടായിരത്തിലധികം കുട്ടികളാണ് വിവിധ പാഠശാലകളിലായി മാതൃഭാഷാ പoനം നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മേഖല പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.