മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം പുതിയ പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം 2020 ആദ്യപാദത്തിനുള്ളിൽ നടക്കും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണിത്. ഏതാനും ദിവസംമുമ്പ് നടന്ന ഗവൺമെൻറ് ഫോറത്തിൽ കിരീടാവകാശി നൽകിയ നിർദേശങ്ങൾ യാഥാർഥ്യമാക്കുന്നതിന് തന്ത്രപ്രധാനമായ പങ്കാളികളുമായി സഹകരിക്കുന്നതിനും നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രതിബദ്ധതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ ബിൻ അഹമ്മദ് മുഹമ്മദ് വ്യക്തമാക്കി.
പുതിയ പാസഞ്ചർ ടെർമിനലിെൻറ ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാനുള്ള ദേശീയ കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ സിവിൽ ഏവിയേഷൻ കാര്യ, വിമാനത്താവള, പാസ്പോർട്ട്, എമിഗ്രേഷൻ, കസ്റ്റംസ് അതോറിറ്റി പ്രതിനിധികൾ, വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികൾ, ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) എന്നിവയുടെ ഉദ്യോഗസ്ഥരും പ്രതിനിധികളും പെങ്കടുത്തു. ഗവൺമെൻറ് ഫോറം വിജയകരമായി നടന്നതിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ യോഗത്തിൽ പെങ്കടുത്തവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.