??.??.? ????????? ??????? ???????????????

കെ.സി.എ ഓണാഘോഷം സെപ്റ്റംബർ അഞ്ച്​ മുതൽ; ശ്രീകുമാരൻതമ്പി മുഖ്യാതിഥി

മനാമ: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ
പുതുമയാർന്ന പരിപാടികളോടെ 15 ദിവസം നീണ്ട ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ആഘോഷം സെപ്റ്റംബർ അഞ്ച്​ മുതൽ ആരംഭിക്കുമെന്ന്​ പ്രസിഡൻറ്​ സേവി മാത്തുണ്ണ ി, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ജോഷി വിതയത്തിൽ ജനറൽ കൺവീനറായും, കെ.പി. ജോസ് സ്‌പോൺസർഷിപ് കൺവീനറായുമുള്ള 50 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയതായി രക്ഷാധികാരി പി.പി. ചാക്കുണ്ണി പറഞ്ഞു. സെപ്റ്റംബർ 13 ന്​ ബഹ്​റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണം മഹാസദ്യയിൽ കെ.സി.എ കുടുംബാംഗങ്ങൾക്കൊപ്പം വിവിധ ലേബർ ക്യാമ്പുകളിലെ ആയിരത്തിലധികം തൊഴിലാളികൾ പ​െങ്കടുക്കും. സെപ്റ്റംബർ ആറിന്​ ഉച്ചക്ക്​ പൂക്കളമത്സരം, വൈക​ുന്നേരം 4.30ന് വടംവലി മത്സരം എന്നിവ നടക്കും.
ഏഴിന് വൈകിട്ട് പായസ മത്സരം, സെപ്റ്റംബർ ഒമ്പതിന്​ ഗാനമേള, 10,17 തീയതികളിൽ കായിക മത്സരങ്ങൾ എന്നിവയും നടക്കും. 14ന് വൈകിട്ട് 7.30 ന്​ കെ.സി.എ സ്വരലയ മ്യൂസിക് ക്ലബ്ബി​​െൻറ ഓണപ്പാട്ട് മത്സരം നടക്കും. 19 ന്​ വിവിധ കലാപരിപാടികളും ഓണക്കാഴ്ചയും ഉണ്ടായിരിക്കും. 20ന്​ കെ.സി.എ അങ്കണത്തിൽ ഓണാഘോഷ സമാപനവും സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെ.സി.എ മാഗ്​നം ഇമ്പ്രിൻറ്​ സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. ചടങ്ങിൽ ഗാനരചയിതാവും സിനിമ സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായിരിക്കും. പൂക്കളമത്സരം, വടംവലി മത്സരം, പായസ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയിൽ ബഹ്‌റൈനിലെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. താല്​പര്യമുള്ളവർ ആഗസ്റ്റ് 31നു മുമ്പ്​ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പൂക്കള മത്സരം (മനോജ് മാത്യു 32092644), വടംവലി മത്സരം (അജിപി. ജോയ് 39156283), പായസ മത്സരം (വിനു ക്രിസ്‌റ്റി 36446223), ഓണപ്പാട്ട് മത്സരം (റോയ് സി. ആൻറ്റണി 39681102), ഓണക്കളികൾ, കായികമത്സരങ്ങൾ (ക്രിസ്റ്റോ ജോസഫ് 36192515), ജനറൽ കൺവീനർ (37373466). വാർത്താസ​േമ്മളനത്തിൽ ചാരിറ്റി കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, കോർകമ്മറ്റി ചെയർമാൻ വർഗീസ് കാരയ്ക്കൽ, ഓണം ജനറൽ കൺവീനർ ജോഷി വിതയത്തിൽ, സർഗോത്സവ് ജനറൽ കൺവീനർ ഷിജു ജോൺ തുടങ്ങിയവർ പ​െങ്കടുത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.