മനാമ: ഒ.വി.വിജയെൻറ ‘ഖസാക്കിെൻറ ഇതിഹാസം’സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ബഹ്റൈൻ കേരളീയ സമാജം നടത്തിയ വിവ ിധ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രമുഖ സാഹിത്യ നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. സമാജം ജനറൽ സെക്രട്ടറി എം.പി.രഘു സ്വാഗതം ആശംസിച്ച ചടങ്ങിൽ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള ,സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ്, സാഹിത്യ വിഭാഗം കൺവീനർ ഷബിനി വാസുദേവ് എന്നിവർ സംബന്ധിച്ചു. ഒരു മാസമായി നടന്നു വരുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി കവർചിത്രരചന, കാർട്ടൂൺ, വായന എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.
ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടെയും മത്സരങ്ങളിൽ പങ്കെടുത്തവർ വരച്ച കാർട്ടൂണുകളുടെയും കവർ ചിത്രങ്ങളുടേയും പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.