ലഹരി വിമുക്ത ചികിത്​സാകേന്ദ്രം സ്ഥാപിക്കുന്നത്​ പരിഗണിക്കും- ഹമദ്​ റാശിദ്​

മനാമ: ലഹരി വിമുക്ത ചികിത്​സാകേന്ദ്രം  സ്ഥാപിക്കുന്നതി​​​െൻറ  സാധ്യത പരിശോധിക്കുമെന്ന് ക്രിമിനല്‍ ഇന്‍വെസ്​റ്റിഗേഷന്‍ ആൻറ്​  എവിഡന്‍സ്  ജനറല്‍ ഡയറക്​ടറേറ്റിലെ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ ഹെഡ് മേജര്‍ ഹമദ് റാഷിദ് അല്‍മിഹ്സ വ്യക്തമാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് രണ്ട് തരം തന്ത്രപ്രദാനമായ നടപടികളാണ്​ ബഹ്​റൈൻ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്​. കസ്​റ്റംസ് വിഭാഗത്തി​​​െൻറ  കൃത്യമായ പരിശോധനയിലൂടെ രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുകയൂം നാര്‍ക്കോട്ടിക് വിഭാഗത്തി​​​െൻറയും സുരക്ഷാ വിഭാഗത്തി​​​െൻറയും സഹകരണത്തോടെ യുവാക്കളെ ഇതില്‍ പെട്ടുപോകുന്നതില്‍ നിന്ന് തടയുന്നതിനായി മയക്കുമരുന്ന് നിര്‍വ്യാപനത്തിന് ശ്രമം നടത്തുകയും ചെയ്യുകയെന്നതാണ് അതിലൊന്ന്. കൂടാതെ സ്​കൂളുകളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും സൊസൈറ്റികളിലൂടെയും സമൂഹത്തില്‍ ഇതി​​​െൻറ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.

ഇതിനായി സമ്മേളനങ്ങളും പ്രദർശനങ്ങളും  ടെലിവിഷന്‍, റേഡിയോ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നവസാമൂഹിക മാധ്യമങ്ങളിലൂടെ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ആഹ്വാനം ചെയ്​ത കാര്യവൂം അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക മാധ്യമങ്ങളെ ഇത്തരം കാര്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ തെറ്റായ ഉപയോഗവും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എല്ലാവരുടെയും സഹകരണത്തോടെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന തെറ്റായ രീതികള്‍ തിരുത്തുന്നതിനും ബദലുകള്‍ സമര്‍പ്പിക്കുന്നതിനും സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ദേശം പരിഗണിക്കുകയാണെങ്കില്‍ മേഖലയിലെ തന്നെ ഇതിനായുള്ള ആദ്യ ആശുപത്രിയായിരിക്കും. മയക്കുമരുന്നിനടിപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കാനും തിരിച്ച് പോകാത്ത രൂപത്തില്‍ അവരുടെ ജീവിത ശൈലി മാറ്റാനും ഇത്തരമൊരു ആശുപത്രിയിലുടെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - bahrain-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.