പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി 

മനാമ: രാജ്യത്തെ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ പുകയില വിരുദ്ധ സമിതി യോഗത്തില്‍ ജി.സി.സി തലത്തിലുള്ള പുകയില വിരുദ്ധ പദ്ധതിക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ യോഗ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സമിതി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. പുകയില നിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ബഹ്‌റൈനില്‍ ചേര്‍ന്ന ജി.സി.സി തല യോഗം വിജയകരമായതായും പുതിയ ചുവടുവെപ്പുകള്‍ക്കുള്ള  തീരുമാനം ആശാവഹമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കുന്നതിനും അത് മന്ത്രിസഭയില്‍ സമര്‍പ്പിക്കുന്നതിനും തീരുമാനമായി.
 

News Summary - Bahrain Anti-Smoking Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.