ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും ബ്രിട്ടീഷ് അംബാസഡർ അലിസ്റ്റർ ലോങ്ങും
മനാമ: ബഹ്റൈനും യുനൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി ബ്രിട്ടീഷ് അംബാസഡർ അലിസ്റ്റർ ലോങ്ങുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് മാധ്യമ-സാംസ്കാരിക മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മനാമയിൽ നടന്ന യോഗം ചർച്ച ചെയ്തു.
ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെയും ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി അഭിനന്ദിച്ചു.
നിലവിലുള്ള സഹകരണം കൂടുതൽ സമഗ്രമായ തലങ്ങളിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമരംഗത്തെ പുതിയ സാധ്യതകളും പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
ബഹ്റൈൻ കൈവരിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങളെ ബ്രിട്ടീഷ് സ്ഥാനപതി അലിസ്റ്റർ ലോങ് പ്രശംസിച്ചു.
വിവിധ മേഖലകളിൽ ബഹ്റൈനുമായുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനും ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും താൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.