ബഹ്​റൈനിൽ 13 പേർകൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്​തി നേ ടിയവരുടെ എണ്ണം 177 ആയി ഉയർന്നു. പുതുതായി 13 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ 211 പേരാണ്​ ചികിത്സയിൽ ഉള്ളതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 79 പേരെക്കൂടി ചൊവ്വാഴ്​ച വിട്ടയച്ചു. പരിശോധനകൾക്ക്​ ശേഷം രോഗമില്ലെന്ന്​ ഉറപ്പ്​ വരുത്തിയാണ്​ ഇവരെ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കിയത്​. ഇതുവരെ 362 പേരെയാണ്​ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കിയിട്ടുള്ളത്​. രാജ്യത്ത്​ 26646 പേരെയാണ്​ ഇതുവരെ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - Bahrain 13 People Ok-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.