മനാമ: കോവഡ് -19 രോഗ വ്യാപനം തടയുന്നതിന് കൂടുതൽ കർശന നടപടികളുമായി ബഹ്റൈൻ. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന ്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ബ ുധനാഴ്ച മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കിൽ ഇത് നീട്ടും.
പ്രധാന തീരുമാനങ്ങൾ
- വിമാനത്താവളം വഴിയും മറ്റ് പ്രവേശന കവാടങ്ങളിലൂടെയും എത്തുന്ന എല്ലാവരെയും പരിശോധിച്ച് 14 ദിവസത്തെ വീട്ട് നിരീക്ഷണത്തിലാക്കും.
- 20 ആളുകളിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.
- കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്തുപോവുക.
- അങ്ങേയറ്റം അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം
- റസ്റ്റോറൻറുകളിലും ഭക്ഷണ, പാനീയങ്ങൾ വിൽപന നടത്തുന്ന മറ്റ് സ്ഥലങ്ങളിലും ഡെലിവറി സേവനവും പാർസൽ വിൽപനയും മാത്രം
- സിനിമാ ശാലകൾ, ഗാലറികൾ, സ്വകാര്യ സ്പോർട്സ് സെൻററുകൾ, സ്വകാര്യ കായിക പരിശീലന ഹാളുകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും
- ഷീഷ കഫേകൾ പ്രവർത്തിക്കരുത്. അവയുടെ വിൽപന ഡെലിവറി സേവനവും പാർസൽ വിൽപനയും വഴി മാത്രം.
- ഫുഡ്, കാറ്ററിങ് സ്റ്റോറുകൾ തുറന്ന് ആദ്യ ഒരു മണിക്കൂറിൽ പരിഗണന പ്രായമായവർക്കും ഗർഭിണികൾക്കും മാത്രം.
- ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു, സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിൻറർഗാർട്ടനുകളിലും അധ്യയനം ഉണ്ടാകില്ല. അധ്യാപക, അനധ്യാപക ജീവനക്കാർ ജോലിയിലുണ്ടാകും. സാധ്യമാകുന്നിടത്തോളം വീട്ടിലിരുന്നും മറ്റും ജോലി ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.