മനാമ: കെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ആസ്റ്റർ ഗ്രൂപ് പേരാമ്പ്രയിൽ മൂന്നു വീടുകൾകൂടി നിർമിച്ചുനൽകും. ബഹ്റൈനിലെ ഫഹദാൻ ഗ്രൂപ് സംരംഭകനും പ്രവാസിയുമായ പി.എം. മുഹമ്മദ് നൊച്ചാട് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. ചെരുപ്പു കുത്തി ഉപജീവനം നടത്തുന്ന പേരാമ്പ്രയുടെ കാരുണ്യ മുഖമായ ഡയാന ലിസിക്കായിരുന്നു ആദ്യ വീട് നൽകിയത്. ഈ വീടിെൻറ താക്കോൽദാനം തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ലിസിയെക്കുറിച്ചറിഞ്ഞ ഡോ. ആസാദ് മൂപ്പൻ ആസ്റ്റർ ഹോംസ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകുകയായിരുന്നു.
നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും കെയർ ഫൗണ്ടേഷൻ പേരാമ്പ്രയുമാണ് ഈ വീടിനാവശ്യമായ സ്ഥലം ലഭ്യമാക്കിയത്. ആസ്റ്റർ ഗ്രൂപ്പിെൻറ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ ഡി.എം ഫൗണ്ടേഷന് കീഴിലാണ് മറ്റ് വീടുകളും ഒരുങ്ങുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ പരിഗണിക്കും. കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വയനാട് പനമരം നീരട്ടാടിയിൽ ഒരു ഏക്കർ സ്ഥലത്ത് നിർമിച്ച 20 വീടുകൾ ഉൾക്കൊള്ളുന്ന പാർപ്പിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്. മലപ്പുറത്തും ഈ കൂട്ടായ്മ വീടുകൾ നിർമിച്ചു നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.