?????????? ????????? ????????? ??? ????? ??? ???? ?? ?????? ????? ????? ??????? ????? ???????? ??. ???? ?????? ??? ???? ?? ?????? ???????????? ??????????????

സഹിഷ്​ണുത പ്രചരിപ്പിക്കുന്നതിൽ  ബഹ്​റൈന്​ മുഖ്യപങ്ക്​ -വിദേശ സഹമന്ത്രി

മനാമ: സഹിഷ്​ണുതയുടെയും സഹവർത്തിത്വത്തി​​െൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിവിധ സംസ്​കാരങ്ങൾക്കിടയിൽ സംവാദങ്ങൾ പ്രചരിപ്പിക്കുന്നതിനും ബഹ്​റൈൻ മുഖ്യ പങ്ക്​ വഹിക്കുന്നതായി വിദേശകാര്യ സഹമന്ത്രി അബ്​ദുല്ല ബിൻ ​ൈഫസൽ ബിൻ ജാബർ അൽ ദോസരി പറഞ്ഞു. തന്നെ സന്ദർശിച്ച   കിങ്​ ഹമദ്​ ഗ്ലോബൽ സ​െൻറർ ഡയറക്​ടർ ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫയെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയ്ക്ക്​ പ്രോത്​സാഹനം നൽകുന്നതിലും ലോകവ്യാപകമായി വിവിധ മതങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്​ടിക്കുന്നതിനും ബഹ്​റൈൻ സജീവ ശ്രമം നടത്തുന്നുണ്ട്​. ലോകത്തെ തുറന്ന മനസോടെയാണ്​ ബഹ്​റൈൻ കാണുന്നത്​. സമാധാനത്തി​​െൻറ ഇടപെടലുകളാണ്​ ബഹ്​റൈ​​െൻറ മുഖമുദ്രയെന്നും വിദേശസഹമന്ത്രി പറഞ്ഞു. സാംസ്കാരിക ബഹുസ്വരതയുടെ പ്രചോദനം നൽകുന്ന രീതിയിൽ ബഹ്​റൈ​െന ഉയർത്തിയതിൽ വിദേശ കാര്യ മന്ത്രാലയത്തിന്​ മുഖ്യപങ്കുണ്ടെന്നും ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ പറഞ്ഞു.

Tags:    
News Summary - Assistant Foreign Minister receives the Chairman of the Board of Trustees of King Hamad -International Center for PeacefulCoexistence-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.